മനുഷ്യാവകാശങ്ങളും ബേണ്‍ കണ്‍വൻഷൻ തീരുമാനങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യൂറോപ്യൻ കൗണ്‍സിലിന്‍റെ കമ്മിറ്റി യൂറോപ്പിലെ ചെന്നായ്ക്കളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കാൻ ശിപാർശ ചെയ്തു.
‘അതീവസംരക്ഷണം അർഹിക്കുന്ന’ എന്ന നിലയില്‍നിന്ന് ‘സംരക്ഷണം അർഹിക്കുന്ന’ എന്നാക്കി മാറ്റി.
കഴിഞ്ഞ പത്തു വർഷംകൊണ്ട് ചെന്നായ്ക്കളുടെ എണ്ണം ഇരട്ടിച്ചതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിലുപരിയായി കാർഷികവിളകള്‍ക്കും വളർത്തുമൃഗങ്ങള്‍ക്കും ഇവ വൻ ഭീഷണിയാണ് ഉയർത്തുന്നത്. പ്രതിവർഷം 65,000 ചെമ്മരിയാടുകളെയും ആടുകളെയും യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിലായി ചെന്നായ്ക്കള്‍ കൊല്ലുന്നുണ്ടെന്നാണ് കണക്ക്.
യൂറോപ്യൻ കൗണ്‍സിലിന്‍റെ ഈ നിർദേശങ്ങള്‍ നിയമമാക്കുന്നതിന് യൂറോപ്യൻ യൂണിയൻ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. നിർദേശങ്ങള്‍ സ്വീകരിച്ചതിനുശേഷം എതിർക്കുന്നവരുടെ എണ്ണം മൂന്നിലൊന്നില്‍ കൂടാൻ പാടില്ല. തുടർന്ന് യൂറോപ്യൻ യൂണിയനിലും പാർലമെന്‍റിലും കേവല ഭൂരിപക്ഷത്തോടെ പാസാകണം.