നിസ്റ്റല്‍ റൂയ് എത്തി, ലെസ്റ്റര്‍ സിറ്റി ജയിച്ചു തുടങ്ങി

പ്രീമിയർ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെ 3-1 ൻ്റെ വിജയത്തോടെ ലെസ്റ്റർ സിറ്റി മാനേജരെന്ന നിലയില്‍ റൂഡ് വാൻ നിസ്റ്റെല്‍റൂയ് തൻ്റെ ആദ്യ മത്സരം ആഘോഷിച്ചു.

ജാമി വാർഡി, എല്‍ ഖന്നൂസ്, പാറ്റ്സണ്‍ ഡാക്ക എന്നിവരുടെ ഗോളുകള്‍ നിസ്റ്റല്‍ റൂയിയുടെ ലെസ്റ്റർ കരിയറിന് മികച്ച തുടക്കം ഉറപ്പാക്കി.

വാർഡി രണ്ടാം മിനുട്ടില്‍ തന്നെ വല കണ്ടെത്തി. തുടക്കത്തില്‍ ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നെങ്കിലും, ഒരു VAR അവലോകനത്തിന് ശേഷം ഗോോ അനുവദിച്ചു. ഇത് സീസണിലെ വാർഡിയുടെ അഞ്ചാമത്തെ ഗോളായി.

വെസ്റ്റ് ഹാമിനായി നിക്ലാസ് ഫുല്‍ക്രുഗിൻ്റെ വൈകിയ ആശ്വാസ ഗോളിന് മുമ്ബ് എല്‍ ഖന്നൂസും ഡാക്കയും ലീഡ് ഉയർത്തിയതോടെ ലെസ്റ്റർ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ റെലിഗേഷൻ സോണിന് നാല് പോയിൻ്റ് മുകളില്‍ ഉള്ള ലെസ്റ്റർ പട്ടികയില്‍ 15-ാം സ്ഥാനത്തേക്ക് ഉയർന്നു.

മറ്റൊരു മത്സരത്തില്‍ ജീൻ-ഫിലിപ്പ് മാറ്റേറ്റയുടെ നിർണായക സ്‌ട്രൈക്കിന്റെ ബലത്തില്‍ ക്രിസ്റ്റല്‍ പാലസ് ഇപ്‌സ്‌വിച്ച്‌ ടൗണിനെതിരെ 1-0ന് ജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *