വയനാട് ലക്കിടിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്.
കർണാടകയിലെ സ്കൂളില്‍ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വെെത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ലക്കിടി വെറ്ററിനറി സർവകലാശാലയ്ക്ക് സമീപം വലിയ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കർണാടക മെെസൂർ കുടക് ജില്ലയിലെ ഹാരനഹള്ളി കെപിഎസ് ഗവണ്‍മെന്റ് ഹെെസ്ക്കൂളില്‍ നിന്നുള്ള വിദ്യാർത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 47 ഓളം വിദ്യാർത്ഥികളും ഒമ്ബത് അദ്ധ്യാപകരും ഒരു പാചകത്തൊഴിലാളിയും ബസില്‍ ഉണ്ടായിരുന്നു.