എമ്ബുരാൻ ഇനി എഡിറ്റിംഗ് ടേബിളില്‍

മലയാള സിനിമ കാണാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്ബുരാൻ 14 മാസത്തെ ചിത്രീകരണത്തോടെ പൂർത്തിയായി. മലമ്ബുഴ ഡാമിന്റെ റിസർവോയറിന് സമീപമാണ് അവസാന രംഗം ചിത്രീകരിച്ചത്.

2023 ഒക്ടോബർ അഞ്ചിന് ഡല്‍ഹിയില്‍ ചിത്രീകരണത്തിന് തുടക്കം കുറിച്ച എമ്ബുരാൻ 20 ഒാളം വിദേശരാജ്യങ്ങളിലും ചിത്രീകരിച്ചു.

ഷിംല, ലഡാക്ക്, ഗുജറാത്ത്, ഹൈദരാബാദ്, മുംബയ്, ചെന്നൈ, തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. മോഹൻലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ഫാസില്‍, ബൈജു സന്തോഷ്, കലാഭവൻ ഷാജോണ്‍, ശിവജി ഗുരുവായൂർ, മുരുകൻ മാർട്ടിൻ, സത്യം ശുക്ള,, ശിവദ, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ്താ രങ്ങള്‍.എമ്ബുരാൻ പൂർത്തിയായ സന്തോഷം മോഹൻലാല്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു.

ഒരു കലാകാരൻ എന്ന നിലയില്‍ എന്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്ബുരാൻ. ഞാൻ എപ്പോഴും നിധിപോലെ സൂക്ഷിക്കുന്ന ഒന്ന്. മോഹൻലാല്‍ കുറിച്ചു.ആശിർവാദ് സിനിമാസ് 25 -ാം വർഷം നിർമ്മിക്കുന്ന എമ്ബുരാൻ

മാർച്ച്‌ 27ന് റിലീസ് ചെയ്യും.രാജ്യത്തെ പ്രമുഖ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *