നരച്ച മുടിയുമായി ഇനി നടക്കേണ്ട; കറുകറെ കറുപ്പിക്കാൻ ഒരു സൂപ്പര്‍ ഡൈ

മുടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പേർ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് പ്രായമായവരില്‍ ആണ് നര ആദ്യം കണ്ടിരുന്നത് എങ്കില്‍ ഇന്ന് കൗമാരക്കാരിലും യുവതീ യുവാക്കളിലും നര വ്യാപകമായി കാണപ്പെടുന്നു.

മാറുന്ന ജീവിത ശൈലിയാണ് ചെറുപ്പത്തില്‍ തന്നെ മുടിയില്‍ നര വരാനുള്ള പ്രധാനകാരണം. മാരക രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂവിന്റെയും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഉപയോഗമാണ് മറ്റൊന്ന്. നര കണ്ടുതുടങ്ങിയാലും ഇത്തരം രാസവസ്തുക്കളെ ആണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഇത് നര വർദ്ധിപ്പിക്കും.

എന്നാല്‍ മുടിയുടെ നിറം നമുക്ക് പ്രകൃതിദത്തമായി തന്നെ വീണ്ടെടുക്കാൻ സാധിക്കും. ഇതിനായി നമ്മുടെ തൊടിയില്‍ തന്നെയുള്ള രണ്ട് ഇലകള്‍ മതിയാകും. മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കുകയും ആരോഗ്യത്തോടെ പരിപാലിക്കുകയും ചെയ്യുന്ന ഈ ഹെയർ ഡൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ട് ഗ്ലാസ് വെള്ളം എടുത്ത് പാത്രത്തില്‍ വച്ച്‌ നന്നായി തിളപ്പിയ്ക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ചായപ്പൊടി ഇടാം. നന്നായി തിളച്ച ശേഷം ഇതിലേയ്ക്ക് വെറ്റില, കറുവേപ്പില എന്നിവ ചെറുതായി അരിഞ്ഞ ശേഷം ഇട്ട് കൊടുക്കാം. വീണ്ടും തിളപ്പിയ്ക്കുക. അപ്പോള്‍ ഈ വെള്ളം നന്നായി കുറുകി വരുന്നതായി കാണാം. ശേഷം തീ ഓഫ് ചെയ്യുക. തണുക്കുമ്ബോള്‍ ഇത് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ച്‌ എടുക്കാം.

ഈ മിശ്രിതം ഒരു ചീനച്ചട്ടിയില്‍ ഇട്ട് നന്നായി കുറുക്കി എടുക്കാം. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ് സ്പൂണ്‍ നെല്ലിക്കാപ്പൊടി ചേർക്കാം. പിന്നീട് ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്‌ ചൂടാക്കി എടുക്കുക. ശേഷം എട്ട് മണിക്കൂർ നേരം ഇത് ചീനച്ചട്ടിയില്‍ തന്നെ വയ്ക്കാം. പിറ്റേദിവസം എടുത്ത് തലയില്‍ തേയ്ക്കാം.

ഈ ഡൈ ഉപയോഗിക്കുന്നതിന് മുൻപായി മുടി നന്നായി ഷാംപൂ ഉപയോഗിച്ച്‌ കഴുകണം. മുടി ഉണങ്ങിയ ശേഷം വേണം ഈ ഡൈ തേച്ച്‌ പിടിപ്പിയ്ക്കാൻ. ഡൈ കഴുകി കളയാൻ ഷാംപു ഉപയോഗിക്കരുത്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ ഡൈ ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *