യൂണിയന് രൂപീകരണത്തിന്റെ അമ്ബത്തി മൂന്നാമത് ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദിന്റെ നിറവില്‍ യുഎഇ. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ ദേശീയ ദിനാഘോഷത്തിന്റെ ആവേശത്തിലായിരുന്നു ഇന്നലെ മുതല്‍.
ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ടും പരേഡുകള്‍ സംഘടിപ്പിച്ചും പതാകകള്‍ വീശിയും ഔദ്യോഗിക സംഗീതം ആലപിച്ചും രാജ്യത്തെ ആബാലവൃദ്ധം ജനങ്ങള്‍ ആഘോഷങ്ങളില്‍ പങ്കാളികളായി.
എമിറേറ്റുകളുടെ യൂണിയന് രൂപീകരണവും വിവിധ മേഖലകളിലെ നവീകരണത്തിലേക്കും നേതൃത്വത്തിലേക്കുമുള്ള രാജ്യത്തിന്റെ അവിശ്വസനീയമായ യാത്രയും ആഘോഷിക്കുന്ന 53-ാമത് ഈദ് അല്‍ ഇത്തിഹാദിന്റെ മഹത്തായ ഔദ്യോഗിക ചടങ്ങ് അല്‍ ഐനില്‍ നടന്നു.