നമ്മുടെ വീട്ടിലൊക്കെ പലതും വറുക്കുകയും പൊരിയ്ക്കുകയുമൊക്കെ ചെയ്യാറുണ്ട്. അപ്പോഴൊക്കെ കുറച്ചെങ്കിലും എണ്ണ ബാക്കിയാകുന്നത് പതിവാണ്.
ഈ എണ്ണ ഭക്ഷ്യയോഗ്യമല്ലാത്തതു കൊണ്ട് വീണ്ടും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കില്ല. ഇത്തരം എണ്ണകള്‍ മിക്കവരും കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം എണ്ണകള്‍ മറ്റ് പല രീതിയിലും പുനരുപയോഗം ചെയ്യാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….
* കമ്ബോസ്റ്റിങ് – ഉപയോഗിച്ച സസ്യ എണ്ണ, കമ്ബോസ്റ്റ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത്, കമ്ബോസ്റ്റിങ് പ്രക്രിയയെ സഹായിക്കുന്ന വിരകള്‍ക്ക് ഭക്ഷണം നല്‍കും. ഇങ്ങനെ ചെയ്യുമ്ബോള്‍ സസ്യ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
* ഫലപ്രദമായ ലൂബ്രിക്കന്റായി ഉപയോഗിക്കാം – താക്കോല്‍ ഇട്ടു തിരിച്ചാല്‍ കുടുങ്ങിപ്പോകുന്ന പൂട്ടിനുള്ളിലും വാതില്‍ തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഇറുകിപ്പിടിച്ച് ഇരിക്കുന്ന വിജാഗിരിക്കുള്ളിലുമെല്ലാം ഈ എണ്ണ ഫലപ്രദമായ ലൂബ്രിക്കന്റായി ഉപയോഗിക്കാം.
* സോപ്പ് നിര്‍മാണം – ഉപയോഗിച്ച പാചക എണ്ണകള്‍ ഉപയോഗിച്ച് സോപ്പുകള്‍ നിര്‍മ്മിക്കാം. ഇത് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ നോക്കി മനസ്സിലാക്കാം.
* ഇരുമ്ബ് പാത്രങ്ങളില്‍ – കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ തുരുമ്ബ് പിടിക്കാതിരിക്കാന്‍ ഈ എണ്ണ ഉപയോഗിക്കാം. ഉപയോഗ ശേഷം, ഇരുമ്ബ് പാത്രങ്ങള്‍ കഴുകി ഉണക്കിയ ശേഷം ഈ എണ്ണ പുരട്ടി വയ്ക്കുക.
വിളക്കെണ്ണ – വീട്ടില്‍ വിളക്ക് കത്തിക്കുന്ന പതിവുണ്ടെങ്കില്‍ ഈ എണ്ണ വിളക്കെണ്ണയായി ഉപയോഗിക്കാവുന്നതാണ്.
* ലെതര്‍ ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍ – ലെതര്‍ കൊണ്ടുണ്ടാക്കിയ ബാഗുകളും ഷൂകളും ഫര്‍ണിച്ചറുകളുമെല്ലാം ഈ എണ്ണ ഉപയോഗിച്ച് പോളിഷ് ചെയ്യാം. അങ്ങനെ ചെയ്യുമ്ബോള്‍ അവയ്ക്ക് സംരക്ഷണമേകാനും തിളക്കം കൂട്ടാനും സഹായിക്കും