നിങ്ങള്‍ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? വണ്ണം കുറയ്ക്കുന്നതിനായി ഓട്സ് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ.
ഇത്തരത്തില്‍ ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് വണ്ണം കുറയ്ക്കാൻ സാധിക്കുമെന്നാണോ നിങ്ങള്‍ വിശ്വസിക്കുന്നത്. എങ്കില്‍ നിങ്ങള്‍ തീർച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
ഒട്ടനവധി ഗുണങ്ങള്‍ ഉള്ള ഓട്സില്‍ മറ്റ് പല ധാന്യങ്ങളിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. പലരും പല രീതിയിലാണ് ഓട്സ് കഴിക്കാറുള്ളത്. പാലിലും വെള്ളത്തിലും തലേന്ന് കുതിർത്തെടുത്തും ഒക്കെ ഓട്സ് കഴിക്കുന്നവരുണ്ട്. എന്നാല്‍ ദിവസവും ഓട്സ് ശീലമാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം പ്രധാനം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി ഉള്ളവർ പതിവായി ഓട്സ് കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും എന്നതിനാല്‍ ഗ്ലൂട്ടണ്‍ ഫ്രീ ഓട്സ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി ഓട്സ് ഉപയോഗിക്കുന്നത് ചിലരില്‍ ഗ്യാസ്, വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഫൈറ്റിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇരുമ്ബ്, സിങ്ക്,കാല്‍സ്യം തുടങ്ങിയ ചില ധാതുക്കളുടെ ആഗിരണത്തെ ഓട്സ് തടസ്സപ്പെടുത്തും.
കലോറി കുറയ്ക്കുന്നതിന് ശ്രമിക്കുന്നവർ ഓട്സ് ദിവസവും ശീലമാക്കുന്നത് നല്ലതല്ല. പോഷക ഗുണങ്ങളാല്‍ സമ്ബന്നമാണെങ്കിലും കലോറി ഓട്സില്‍ വളരെ കൂടുതലാണ്. ഫോസ്ഫറസ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഓട്സ് ദിവസവും ശീലമാക്കുന്നത് വൃക്ക രോഗമുള്ളവരില്‍ പ്രശ്നമുണ്ടാക്കും.