‘പേടിക്കേണ്ട കുറച്ച്‌ ദിവസം കഴിഞ്ഞാ ഞാൻ വരും.’; ഒടുവില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം ‘മദനോത്സവം’ ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍ കാണാം

സുരാജ് വെഞ്ഞാറമൂട് നായകനായി വന്ന ചിത്രമാണ് ‘മദനോത്സവം’. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് തിരക്കഥ. 2023ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഒടിടി റിലീസിനും തയ്യാറെടുക്കുകയാണ്. മനോരമ മാക്സിലൂടെയാണ് ഒടിടി റിലീസെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറിലായിരിക്കും മിക്കവറും ഒടിടിയില്‍ എത്തുക.

‘മദനൻ’ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ‘മദന്റെ’ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് മദനോത്സവം പുരോഗമിച്ചത്. സുരാജ് വെ‌ഞ്ഞാറമുടിന്റെ ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്‍തമായിരുന്നു മദനോത്സവത്തിലെ മദനൻ.

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിച്ചിരിക്കുന്നക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലാണ് തിരക്കഥയ്‍ക്ക് ആസ്‍പദമായത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്‍ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് സുരാജ് വെഞ്ഞാറമൂടിനൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നക്കുന്നത്.

ഷെഹ്‍നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കൃപേഷ് അയ്യപ്പന്‍കുട്ടിയാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, നന്ദു ഗോപാലകൃഷ്‍ണന്‍ സ്റ്റില്‍സ്, ഡിസൈന്‍ അരപ്പിരി വരയന്‍. ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.Dailyhunt

Disclaimer

Leave a Reply

Your email address will not be published. Required fields are marked *