കോഴിക്കോട് ബിജെപി നേതാക്കള്‍ക്കെതിരെയുള്ള പോസ്റ്റര്‍; പരാതിയില്‍ കേസെടുത്ത് പൊലീസ്

ബിജെപി നേതാക്കള്‍ക്ക് എതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ബിജെപിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജില്ലാ ജനറല്‍ സെക്രട്ടറി ഇ പ്രശാന്ത് കുമാര്‍ നല്‍കിയ പരാതില്‍ കസബ പൊലീസാണ് കേസെടുത്തത്. പാലക്കാട് തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പടലപ്പിണക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ് ബിജെപിയില്‍. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന് എതിരെ കോഴിക്കോട് നഗരത്തില്‍ സേവ് ബിജെപി തലക്കെട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയില്‍ കുറുവ സംഘമുണ്ടെന്നും ആ സംഘം വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരാണെന്നും പോസ്റ്ററില്‍ പറയുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവും പോസ്റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്.

: ശബരിമലയില്‍ തീർത്ഥാടകരുടെ പ്രവാഹം; ബുധനാഴ്ച വരെയെത്തിയത് 9,13,437 പേർ

പാലക്കാട് മണ്ഡലത്തില്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായത്. മുപ്പത്തിമുന്നോളം ബൂത്തുകളില്‍ നൂറില്‍ താഴെ മാത്രം വോട്ടുകളെ ബിജെപിക്ക് ലഭിച്ചുള്ളു. ഇതില്‍ നാല് ബൂത്തുകളില്‍ പത്തില്‍ താഴെ വോട്ടാണ് ലഭിച്ചപ്പോള്‍ ചിലയിടത്ത് ലഭിച്ചത് മൂന്നു വോട്ടാണ്. നഗരസഭാ പരിധിയില്‍ 13 ബൂത്തകളില്‍ ബിജെപിയുടെ എന്‍ഡിഎയ്ക്ക് ലഭിച്ചത് നൂറില്‍ താഴെ വോട്ടുകളാണ്. ഒമ്ബത് വോട്ട് മാത്രമാണ് 35ാം ബൂത്തില്‍ ലഭിച്ചത്. ഇവിടെ രണ്ട് ബൂത്തുകളില്‍ ഇത്തവണ എട്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ മറ്റൊരിടത്ത് ലഭിച്ചത് മൂന്ന് വോട്ടുകള്‍ മാത്രമാണ്. തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല പ്രമുഖ നേതാക്കള്‍ അദ്ദേഹത്തെ കൈവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *