സങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനം ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ ഏകപക്ഷീയവും ചട്ടലംഘനവും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതി നിര്‍ദേശങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചു.
സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്ന് മാത്രമേ ചാന്‍സിലറെ നിയമിക്കാന്‍ കഴിയൂവെന്ന് സിപിഐഎം പ്രസ്താവനയില്‍ പറയുന്നു.
സര്‍ക്കാര്‍ കൊടുത്ത പട്ടിക പരിഗണിക്കാതെ ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം നിയമനങ്ങള്‍ നടത്തിയെന്ന് സിപിഐഎം വിമര്‍ശിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് വിസിമാരെ നിയമിച്ചത് ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം. ഗവര്‍ണര്‍ സര്‍വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന് സിപിഐഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. സംഘപരിവാര്‍ താല്പര്യങ്ങള് മാത്രം ലക്ഷ്യം വെച്ച് വിസിമാരെ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാന്‍ ആകില്ലെന്ന് സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.