യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കൂടുതല്‍ ഫലം തരുന്ന ഒട്ടനവധി ഔഷധസസ്യങ്ങള്‍ നമ്മുടെ മണ്ണില്‍ തഴച്ചു വളരുന്നുണ്ട്.
അത്തരത്തില്‍ ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് എരിക്ക്. നിറയെ ഭംഗിയുള്ള പൂക്കളുണ്ടാവാമെങ്കിലും അവഗണന യോടും വെറുപ്പോടും കൂടി മനുഷ്യർ നോക്കി കാണുന്ന ചെടിയാണ് എരിക്ക്. ഇതിനെ ചൊല്ലി ഒരുപാട് പഴമൊഴികളുണ്ട്. തമിഴ്നാട്ടില്‍ വാണിയൻ ജാതിക്കാർ അവിവാഹിതനായ പുരുഷൻ മരിച്ചാല്‍ എരിക്കിൻ പൂവ് മാലയാണ് ധരിപ്പിക്കുന്നത്. മരണാനന്തര വിവാഹം നടക്കുമെന്നാണ് ഇവരുടെ ധാരണ.എരിക്കിൻ പൂവു കാണ്ട് തേനീച്ചയ്ക്കെന്തു പ്രയോജനമെന്ന് തെലുങ്കിലും എരിക്കിൻ പൂമൊട്ട് നശിപ്പിക്കുന്നവൻ ശ്രേഷ്ഠനെന്നും തമിഴിലും ദേഷ്യം വന്നാല്‍ നിന്റെ വീട്ടില്‍ എരിക്കും കുരുപ്പും മുളക്കട്ടെ എന്ന് മലയാളത്തിലും ശാപ വാക്കുണ്ട്.
തിരുവോണം നാളില്‍ ജനിച്ചവരുടെ നക്ഷത്ര ചെടിയാണ് എരിക്ക്.Calotropis gigarile എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകള്‍ തടിച്ചതും മിനുസമുള്ള രോമങ്ങളോടു കൂടിയതുമാണ്. പൂക്കുലകളില്‍ മാംസ്ളമായ വയലറ്റ് നിറത്തോടു കൂടിയതും വെള്ള നിറത്തിലുള്ള പൂക്കളുണ്ടാവുന്നു. 3 സെ. മി വലിപ്പമുള കായ്കളില്‍ രാമക്കാടുകളില്‍ ധാരാളം വിത്തുകളുണ്ടാവും.എരി ക്കിന്റെ എല്ലാ ഭാഗത്തും വെളുത്ത കറയുണ്ട്.ഇലയും വേരിൻമേല്‍ തൊലിയും കായും ഔഷധമായി വാതകോപ രോഗങ്ങള്‍ക്കും കഫദോഷാത്തിനും ഉപയോഗിക്കുന്നു. വേര് വിഷ് ഹരവം വിരേചനൗഷധവുമാണ്.
കാലിലെ ആണിയും ശരീരത്തുണ്ടാകുന്ന അരിമ്ബാറ മാറ്റാനും എരിക്കിൻ പാല്‍ തുടർച്ചയായി പുരട്ടിയാല്‍ മതി.വൃഷ്ണ വീക്കമുളളവർ എരിക്കിലയില്‍ വെളിച്ചെണ്ണ പുരട്ടി ചൂടാക്കി വച്ചു കെട്ടിയാല്‍ മാറും.തേള്‍, പഴുതാര, ചിലന്തി തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ എരിക്കിൻ പാലില്‍ കുരുമുളക് പൊടിച്ച് അരച്ചിടണം.പല്ലുവേദനയുള്ളവർ എരിക്കിൻ കറ പഞ്ഞിയില്‍ മുക്കി കടിച്ചു പിടിക്കണം.പുഴുപ്പല്ലു മാറ്റുവാൻ എരിക്കിൻ കറ പുരട്ടണം.
*ചെവിവേദനയുളളവർ എരിക്കിലയില്‍ നെയ് പുരട്ടി വാട്ടി നീരൊഴിക്കണം. പ്ലീഹാ വീക്കമുളളവർ എരിക്കില,മഞ്ഞള്‍പ്പൊടി ചേർത്ത് സേവിക്കണം.വെള്ളരിക്കിൻവേര് പശുവിൻ പാലില്‍ അരച്ച് ചേർത്തുപയോഗിച്ചാല്‍ കുട്ടികളുടെ ചൊറി മാറും. കൃമി നശിപ്പിക്കുവാൻ എരിക്കിൻവേരിനു കഴിയും.
വളംകടിക്ക് എരിക്കിൻ കറ പുരട്ടുന്നത് വളരെ ഗുണം ചെയ്യും. എരുക്കില, വാളൻപുളിയില, ആവണക്കിലഇവ മുറിവെണ്ണ ചേർത്ത് വഴറ്റി കിഴിയാക്കി കിഴി കുത്തിയാല്‍ സന്ധി നീര്, വേദന, ഉളുക്ക്, ചതവ് ഇവ പെട്ടെന്ന് മാറും.