ബിജെപി നേതാക്കള്‍ക്കിടയിലെ തര്‍ക്കം ; ഇടപെട്ട് കേന്ദ്ര നേതൃത്വം

പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം.

പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എന്‍ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താല്‍ പാലക്കട്ടെ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടുമോ എന്ന് ആശങ്കയാണ് നിലനില്‍ക്കുന്നത്. സന്ദീപ് വാര്യര്‍ കൗണ്‍സിലര്‍മാരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ എന്നും നേതൃത്വത്തിനു സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *