50_ാമത് തൃശൂർ ഡിസ്ട്രിക് പോലീസ് ആനുവൽ ഗെയിംസ് & അത്ലറ്റിക്സ് മീറ്റ് 2024 തൃശൂർ സായുധ സേനാ ബറ്റാലിയൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.
രാവിലെ 8.00 മണിയോടെ ജില്ലാ പോലീസ് ആസ്ഥാനത്ത് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കെ. എ ശശീധരൻ ദീപശിഖ കൈമാറി. അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ദീപ ശിഖ പ്രയാണം സിറ്റി പോലീസ് ആസ്ഥാനത്തുനിന്നും ആരംഭിച്ച് ജില്ലാസായുധ ബറ്റാലിയനിൽ സമാപിച്ചു.
രാവിലെ 10.00 മണിയോടെ മത്സരാത്ഥികൾ പങ്കെടുത്ത മാർച്ച് പാസ്റ്റിനും ദീപശിഖാ പ്രയാണത്തിനും ശേഷം അത് ലറ്റിക് മീറ്റിൻറെ ഉദ്ഘാടനം തൃശൂർ ജില്ലാകലക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ എ എസ് ദീപശിഖയിൽ നിന്നും ദീപം പകർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂർ സിറ്റി പോലീസ് കമ്മീണർ ഇളങ്കോ ആർ ഐ പി എസ് സത്യവാചകം ചെല്ലികൊടുത്തു.
നവംബർ 26 27 28 എന്നീ മൂന്നുദിവസം നീണ്ടു നിൽക്കുന്ന മീറ്റിൽ ആറു സബ് ഡിവിഷനിൽ നിന്നായി 150 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും. നവംബർ 28 ന് വൈകീട്ട് നടക്കുന്ന മെഗാ ഈവൻറോടുകൂടി മീറ്റിന് സമാപനം കുറിക്കും