എല്ലാര്‍ക്കും തെരിഞ്ച വിഷയം താ’;ചിരിച്ചുകൊണ്ട് രശ്മികയുടെ പ്രതികരണം

തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ജോഡി ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്.

ഓഫ്‌സ്‌ക്രീനിലും ഓണ്‍സ്‌ക്രീനിലും ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയാണ്. വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്. തങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇരുവരും ഒന്നിച്ചാണ് എന്നത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും മറ്റും പ്രേക്ഷകര്‍ക്ക് വ്യക്തമാണ്.

അടുത്തിടെ വിജയിയുമായുള്ള രശ്മികയുടെ ലഞ്ച് ഡേറ്റ് ഫോട്ടോസ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലേഷന്‍ഷിപ്പിനെ കുറിച്ച്‌ രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആകുകയാണ്. പുഷ്പ 2 വിലെ കിസ്സിക്ക് സോങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇന്‍സ്ട്രിയില്‍ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വര്‍ എന്ന ചോദ്യത്തിന്, ‘എല്ലാര്‍ക്കും തെരിഞ്ച വിഷയം താ’, എന്നാണ് രശ്മിക മറുപടി നല്‍കിയത്. ഈ ഉത്തരമാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച്‌ കൊണ്ട് രശ്മിക പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് താന്‍ സിങ്കിള്‍ അല്ലെന്ന് സമ്മതിച്ചിരുന്നു. തന്റെ പങ്കാളിയുടെ പേര് പറയാതെ, താന്‍ ഒരു ബന്ധത്തിലാണെന്നും താരം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *