ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളതല്ലേ? ചായയില്‍ തന്നെ പലതരം വ്യത്യസ്തയും പരീക്ഷിക്കുന്നവർ ഒരുപാടുണ്ട്.
അടുത്തിടെയായി ചായക്കടയില്‍ എത്തുന്നവർ കൂടുതലും തിരഞ്ഞെടുക്കുന്നത് മിന്റ് കട്ടനാണ്. ചൂട് കട്ടൻ ചായയില്‍ പുതിന ഇലയും ചേർത്ത് തരുന്ന ചായയാണ് ഇത്. ദഹനത്തിന് നല്ലതാണെന്ന് പറഞ്ഞാണ് ഇത് കൂടുതല്‍ പേരും കഴിക്കുന്നത്. വയറുനിറച്ച് ഭക്ഷണം കഴിച്ച് ഒരു പുതീന ചായ കൂടി കഴിച്ചാല്‍ സൂപ്പറാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഈ പുതീന ചായ കുടിച്ചാല്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
1, സ്‌ട്രെസ് കുറയ്ക്കുന്നു: പുതിന ചായയിലെ പ്രകൃതിദത്തമായ മെന്തോളിന് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.
2, ശ്വസന ആരോഗ്യം മെച്ചപ്പെടുത്തുന്നു: പുതിന ചായയിലെ മെന്തോള്‍ അടഞ്ഞ ശ്വാസനാളങ്ങള്‍ തുറക്കാനും മൂക്കില്‍ അനുഭവപ്പെടുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ തൊണ്ടയില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കും.
3, ദഹനത്തെ സഹായിക്കുന്നു: പുതിന ചായയ്ക്ക് ദഹനക്കേട്, വയറിളക്കം, ഗ്യാസ് എന്നിവ ഒഴിവാക്കാനും ആരോഗ്യകരമായ ദഹനവ്യവസ്ഥ ഉണ്ടാക്കിയെടുക്കാനും സഹായിക്കുന്നു.
4, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായ പുതിന ചായ അണുബാധയ്‌ക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്നു.
5, തലവേദനയ്ക്ക് ശമനം: പുതിന ചായയിലെ മെന്തോള്‍ പേശികളെ അയവുവരുത്തുകയും പിരിമുറുക്കം ലഘൂകരിക്കുകയും തലവേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.
6, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: പുതിന ചായയിലെ ആന്റിഓക്സിഡന്റുകള്‍ ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു, മുഖക്കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും കുറയ്ക്കും.