ശരീരത്തില്‍ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരുതന്നെ ഉണ്ടാകില്ല. പല ഡിസെെനിലും വലുപ്പത്തിലും വ്യത്യസ്ത നിറത്തിലുമുള്ള ടാറ്റൂകള്‍ പ്രായഭേദമില്ലാതെ എല്ലാവരും ശരീരത്തില്‍ പതിപ്പിക്കുന്നുണ്ട്.
ഇവ ശരീരത്തിന് പ്രത്യേക ഭംഗി തരുന്നു. യുവതലമുറയുടെ ഇടയില്‍ ഇത് ഒരു ഹരമായി മാറിയിരിക്കുകയാണ്.
എന്നാല്‍ ടാറ്റൂ ചെയ്യാൻ പോകുന്നതിന് മുൻപ് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ എട്ടിന്റെ പണികിട്ടുമെന്ന് ഉറപ്പ്. ഒരു കടയില്‍ ടാറ്റൂ ചെയ്യാൻ പോകുമ്ബോള്‍ അവ നിങ്ങളുടെ ശരീരത്തില്‍ ഉപയോഗിക്കാൻ പോകുന്ന നിറം മുതല്‍ സൂചി വരെ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. ടാറ്റൂ ചെയ്യാനുള്ള മഷിയില്‍ കാഡ്മിയം, നിക്കല്‍ എന്നീ രാസവസ്തുക്കളുണ്ട്. ഇത് ചിലരില്‍ അലർജിക് റിയാക്ഷൻ ഉണ്ടാക്കാം.
ടാറ്റൂ ചെയ്ത ഭാഗം ചുവന്നുതടിക്കുക, ചൊറിച്ചില്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിശ്വാസ്യതയുള്ള സെന്ററുകളെ മാത്രം ടാറ്റൂ ചെയ്യാനായി സമീപിക്കുക. ടാറ്റൂ ചെയ്ത ഭാഗം 24 മണിക്കൂർ നേരത്തേക്ക് ബാൻഡേജ് ചെയ്ത് സൂക്ഷിക്കണം.
അതുപോലെ ഉണങ്ങുന്നതുവരെ ടാറ്റൂ ചെയ്ത ഭാഗത്ത് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതാണ് ഉചിതം. ടാറ്റൂ ചെയ്യുന്നവർ ഹെെപ്പറ്റെെറ്റിസ് ബി കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അലർജി, പ്രമേഹം, ഹൃദ്രോഗം, എക്സിമ, സോറിയാസിസ് എന്നിവയുള്ളവർ ടാറ്റൂ ചെയ്യരുത്. പ്ലേറ്റ്‌ലറ്റ് സംബന്ധിയായ പ്രശ്നമുള്ളവരും ടാറ്റൂ ചെയ്യരുത്.