പുട്ടും പഴവും കൂട്ടിക്കുഴച്ച്‌ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒളിഞ്ഞിരിക്കുന്ന അപകടം ഇതാണ്

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. എത്ര തിരക്കുണ്ടെങ്കിലും ഒരിക്കലും ഇത് ഒഴിവാക്കരുത്.

പ്രഭാത ഭക്ഷണത്തെ മസ്തിഷ്ക ഭക്ഷണം (ബ്രെയിൻ ഫുഡ്) എന്നാണ് പറയുന്നത്. മസ്തിഷ്ക വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ദിവസേന നല്ല അളവില്‍ പ്രഭാത ഭക്ഷണം കഴിക്കണം. ഇത് ഒഴിവാക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

പ്രാതല്‍ കഴിക്കുന്നതിലൂടെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുന്നു. ഇത് ഉപാപചയ ആരോഗ്യത്തിന്റെ (മെറ്റാബോളിക് ഹെല്‍ത്ത്) പ്രധാന അടയാളമാണ്. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ് ടോളറൻസിനും ഇൻസുലിൻ പ്രതിരോധത്തിനും ഇടയാക്കും. ഫലമായി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

കേരളത്തില്‍ പൊതുവെ പ്രഭാത ഭക്ഷണത്തിന് നമ്മള്‍ പുട്ട്, ദോശ, അപ്പം, ഇഡ്ഡലി എന്നിവയാണ് തിരഞ്ഞെടുക്കുന്നത്. അതില്‍ പുട്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. രാവിലെ അതിവേഗം പുട്ട് ഉണ്ടാകാൻ കഴിയും. എന്നാല്‍ രാവിലെ പുട്ടിനൊപ്പം പഴം കഴിക്കരുതെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. രാവിലെ പുട്ടും പഴവും ചേർത്തുള്ള കോംബിനേഷൻ അത്ര നല്ലതല്ല.

പുട്ടും പഴവും ചേർത്ത് കഴിച്ചാല്‍ ദഹനപ്രക്രിയയെ പോലും അത് ബാധിക്കുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം എടുക്കും ഇവ ദഹിക്കാൻ. കൂടാതെ നെഞ്ചെരിച്ചിലിനും പുളിച്ച്‌ തികട്ടലിനും കാരണമാകും. പുട്ടില്‍ അന്നജത്തിന്റെ അളവ് കൂടുതലാണ്. പഴത്തില്‍ പഞ്ചസാരയുണ്ട്. അതിനാല്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതില്‍ വർദ്ധിക്കുന്നതിന് ഇത് ഇടയാക്കും. ഇത് നിയന്ത്രിക്കാൻ ശരീരം കൂടുതല്‍ ഇൻസുലിൻ ഉത്പാദിപ്പിക്കേണ്ടതായും ഉണ്ട്. ഇതും ഭാവിയില്‍ ദോഷം ചെയ്‌തേയ്ക്കാം. അതിനാല്‍ പതിവായി ഈ കോമ്ബിനേഷൻ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പുട്ടിനൊപ്പം കടലയോ ചെറുപയറോ കഴിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *