ഡിസംബർ ഒന്നിന് കുവൈത്തില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആല് ഖലീഫക്ക് ക്ഷണം.
ബഹ്റൈൻ രാജാവിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അമീർ ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹിന്റെ കത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ കൈമാറി.
കുവൈത്തും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് ആല് ഖലീഫയുമായി അല്‍ യഹ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണക്കത്ത് കൈമാറിയത്