ഫോണ്‍ പേ വഴി കൈക്കൂലി വാങ്ങിയെന്ന ആരോപണം: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍

ഫോണ്‍പേ വഴി കൈക്കൂലി (Bribe) വാങ്ങിയെന്ന പരാതിയില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

എച്ച്‌.ഡി.കോട് താലൂക്കിലെ തഹസില്‍ദാർ ശ്രീനിവാസ്, അന്തർസാന്തെ റവന്യൂ ഇൻസ്പെക്ടർ ഗോവിന്ദരാജു, എൻ.ബെലത്തൂർ വില്ലേജിലെ വില്ലേജ് അക്കൗണ്ടൻ്റ് നാഗരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എച്ച്‌ഡി കോട്ടെയിലെ ബിവി മമത കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് ലോകായുക്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.ഗുണ്ടത്തൂർ വില്ലേജിലെ സർവേ നമ്ബർ 10ലെ 5 ഏക്കറും 1 ഗുണ്ടയും കോടതി ഉത്തരവ് ലംഘിച്ച്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിന്നീട്, വസ്തു വിതരണം ചെയ്യാനും വില്‍പന നടത്താനും രേഖകളുടെ തല്‍സ്ഥിതി നിലനിർത്താനും കൈക്കൂലി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ആദ്യഘട്ടത്തില്‍ ഫോണ്‍ പേ വഴി 5000 രൂപ കൈക്കൂലി വാങ്ങിയ ശേഷം സാക്ഷിക്കൊപ്പം പിടിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മൂന്ന് ഉദ്യോഗസ്ഥര് ക്കെതിരെ പരാതി നല് കിയിരിക്കുന്നതെന്നാണ് അറിയുന്നത്

Leave a Reply

Your email address will not be published. Required fields are marked *