റോമക്കെതിരെ ജയവുമായി നാപ്പോളി

ഇറ്റാലിയന്‍ സീരി എയില്‍ എഎസ് റോമയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ നാപ്പോളി. ടീമിലെ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു നേടിയ ഗോളിലാണ് റോമയെ തോല്‍പ്പിച്ചത്.

ജയത്തോടെ നാപ്പോളി സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപടിച്ചു. കഴിഞ്ഞ മത്സരത്തോടെ അറ്റ്‌ലാന്റ നാപ്പോളിയെ മറികടന്നിരുന്നു. 29 പോയിന്റാണ് നാപ്പോളിക്കുള്ളത്. അറ്റ്‌ലാന്റയ്‌ക്ക് പുറമെ, ഇന്റര്‍മിലാന്‍, ഫയോറെന്റീന, ലാസിയോ ടീമുകള്‍ക്കും 28 പോയിന്റ് വീതമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *