യുപി യിലെ സംഭലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നു. ഏഴ് എഫ് ഐ ആറുകളാണ് സംഭല്‍ പോലീസ് ചാർജ് ചെയ്തിരിക്കുന്നത്.
പ്രദേശത്ത് ഇന്‍റര്‍നെറ്റ് നിരോധനം ഇപ്പോഴും തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിസംബർ ഒന്നുവരെ അടച്ചിടുകയും ചെയ്തു.
ഈ മാസം 30 വരെ സംഭലിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനവും ഉണ്ടാകില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത മസ്ജിദ് കമ്മിറ്റി അധ്യക്ഷൻ സഫർ അലിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സഫർ അലി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പോലീസ് ആരോപണം ഉയർത്തുന്നത്. പോലീസിന്‍റെ വെടിയേറ്റല്ല അഞ്ചു യുവാക്കള്‍ മരിച്ചതെന്ന വാദം തുടരുകയാണ് പോലീസും കലക്ടറും.
അതേസമയം, സംഘർഷത്തില്‍ ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്‍റിനെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘർഷത്തിന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് പ്രേരിപ്പിച്ചതായാണ് പോലീസ് ആരോപണം. അറസ്റ്റ് രേഖപ്പെടുത്താതെയാണ് നടപടി എടുത്തിരിക്കുന്നത്.