ചേവായൂര്‍ സഹകരണ ബാങ്ക് ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാം : ഹൈക്കോടതി

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാന്‍ വിലക്കില്ലെന്ന് ഹൈക്കോടതി.

ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച്‌ ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്.

പുതിയ ഭരണസമിതി തീരുമാനമെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷന് ജസ്റ്റിസ് എന്‍.നഗരേഷ് നോട്ടിസയച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *