വ്യാപാരിയുടെ വീട്ടിലെ വൻകവര്‍ച്ച; അന്വേഷണത്തിന് 20 അംഗ സംഘം

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന് മോഷണം നടത്തിയ സംഭവം 20 അംഗ സംഘം അന്വേഷിക്കും.

അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫിന്റെ പരാതി. അന്വേഷണത്തിന്റെ ഭാഗമായി ഉടൻ അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോദിക്കുകയും ചെയ്യുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *