ഗോത്രവിഭാഗക്കാരുടെ കുടില്‍ വനം വകുപ്പ് പൊളിച്ചുമാറ്റിയ സംഭവം ; നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട് തോല്‍പ്പെട്ടിയില്‍ ഗോത്രവിഭാഗക്കാരുടെ കുടില്‍ വനം വകുപ്പ് പൊളിച്ചുമാറ്റിയ സംഭവത്തില്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.

സംഭവം അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ചീഫ് വൈല്‍ഡ് ലൈന്‍ വാര്‍ഡനാണ് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ആദിവാസി കുടുംബങ്ങളെ ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വനം വകുപ്പിന്റെ ഡോര്‍മിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎല്‍എ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *