നടുവേദനയോ വിഷാദമോ ഒന്നുമല്ല, വിറ്റാമിൻ ഡി കുറയുന്നതിന്റെ ഏറ്റവും അപകടകരമായ ലക്ഷണം ഇതാണ്

അസ്ഥികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ശരീരം ഉപയോഗിക്കുന്ന ഒരു പ്രധാന വിറ്റാമിനാണ് വിറ്റാമിൻ ഡി. നാഡീവ്യൂഹം , മസ്കുലോസ്കലെറ്റല്‍ സിസ്റ്റം , രോഗപ്രതിരോധ സംവിധാനം എന്നിവയിലും വിറ്റാമിൻ ഡി ഒരു പങ്കു വഹിക്കുന്നു .

എന്നാല്‍ ശരീരത്തില്‍ വിറ്റാമിൻ ഡി യുടെ കുറവുണ്ടാകുമ്ബോള്‍

എല്ലുകളിലും പേശികളിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.

വിറ്റാമിൻ ഡി അഭാവം എല്ലുകളില്‍ വേദന, പേശി വേദന, വിഷാദം, മൂഡ് മാറ്റങ്ങള്‍ എന്നിങ്ങനെ പലവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ വിറ്റാമിൻ ഡി കുറവുകൊണ്ടുണ്ടാകുന്ന ഏറ്റവും അപകടകരമായ പ്രശ്നം രോഗപ്രതിരോധശേഷി കുറയുന്നതാണ്. വിറ്റാമിൻ ഡി നിങ്ങളുടെ ടി-കോശങ്ങളെ നിർമ്മിക്കാൻ സഹായിക്കുന്നവയാണ്.
ലിംഫോസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി-കോശങ്ങള്‍. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ രോഗാണുക്കളോട് പോരാടാനും രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

ടി-കോശങ്ങള്‍ക്ക് പുറമേ, ബി കോശങ്ങള്‍, ഡെൻഡ്രിറ്റിക് കോശങ്ങള്‍, മാക്രോഫേജുകള്‍ എന്നിവയുടെ പ്രവർത്തനത്തെ സ്വാധീനിച്ച്‌ വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് അണുബാധകളുടെയും മറ്റു രോഗങ്ങളുടെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിൻ ഡി കുറവുണ്ടോ എന്നുള്ള കാര്യം പരിശോധിച്ച ശേഷം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *