പിടിയിലായത് 7 ജില്ലകളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ
തൃക്കാക്കര: ബി.പി.സി.എല്‍ കമ്ബനിയില്‍ കരാർ ജോലിക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലാളികള്‍ക്ക് എൻട്രി പാസിന് വേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസ് ലൈസൻസ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അസിസ്റ്റൻറ് ലേബർ കമ്മീഷണർ പിടിയിലായി.ഉത്തർപ്രദേശ് സ്വദേശി അജിത് കുമാറാണ് ലേബർ കരാറുകാരനില്‍ നിന്നും 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.കാക്കനാട് ഒലിമുകളിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ ഓഫീസില്‍ വിജിലൻസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്.സംഗീത എൻജിനീയറിങ് വർക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജർ വി.ആർ.
രതീഷ് നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലാവുന്നത്. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലെ മെക്കാനിക്കല്‍ മെഷിനിംങ്, ഇലക്‌ട്രിക്കല്‍ മെയിന്റനൻസ് എന്നിവയ്ക്കായി ജോലി ചെയ്തു വരുന്ന സ്ഥാപനത്തിലെ തൊഴിലാളികളെ കമ്ബനിക്കുള്ളില്‍ കയറുവാനനുവദിക്കുന്ന എൻട്രി പാസിന് വേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസ് ലഭിക്കാനായി അസിസ്റ്റന്റ് ലേബർ കമ്മീഷണർ ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പിന്നാലെ അജീദ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 30 പവൻ സ്വർണ്ണവും,രണ്ടുലക്ഷം രൂപയും പിടികൂടി. കേരളത്തില്‍ 7 ജില്ലകളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് കൈക്കൂലിയുമായി കേരള വിജിലൻസ് പിടികൂടുന്നത്. .വിജിലൻസ് മധ്യമേഖല പൊലിസ് സൂപ്രണ്ട് എസ്.ശശിധരന്റെ നേതൃത്വത്തില്‍ വിജിലൻസ് എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി.എൻ.ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പസോന്നിന് 500 നിന്ന് 10,00 ആക്കി ഉയർത്തി.
ബി.പി.സി.എല്‍ കമ്ബനിയില്‍ കരാർ ജോലിക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ എൻട്രി പാസിന് വേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസ് നല്‍കുന്നതിന് നല്‍കുന്നതിന് കൈക്കൂലി 500 നിന്ന് 10,00 ആക്കി ഉയർത്തി. പരാതി നല്‍കിയ ലേബർ കരാറുകാരൻ 20 തൊഴിലാളികള്‍ക്കുള്ള എൻട്രി പാസിന് വേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസിനായി നിരന്തരം ഉദ്യോഗസ്ഥനെ സമീപിച്ചു.എന്നാല്‍ ലേബർ കാർഡ് ഒന്നിന് 1,000 രൂപ വീതം 20 ലേബർ കാർഡിന് 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതോടെ കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.തുടർന്ന് വിജിലൻസ് സംഘം നല്‍കിയ പണവുമായി ഉദ്യോഗസ്ഥനെ സമീപിച്ച കരാറുകാരൻ നിന്ന് അസിസ്റ്റൻറ് ലേബർ കമ്മീഷണർ പണം വാങ്ങി.തൊട്ടു പുറകെ വിജിലൻസ് ഉദ്യോഗസ്ഥർ പ്രതിയുടെ ക്യാബിനിലേക്ക് ഇരച്ചുകയറുകയായിരുന്നു.തുടർന്ന് കരാറുകാരൻ നല്‍കിയ പണം മേശ വലിപ്പില്‍ നിന്നും വിജിലൻസ് സംഘം കണ്ടെടുത്തു.
പരാതികള്‍ നിരവധി
എസ് ശശിധരൻ ( വിജിലൻസ് മധ്യമേഖല സൂപ്രണ്ട് )
അസിസ്റ്റൻറ് ലേബർ കമ്മീഷണർ അജിത് കുമാറിനെതിരെ നിരവധി പരാതികളുണ്ട്.പ്രതി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.അഴിമതിക്കാരെ കണ്ടെത്താൻ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.Dailyhunt
Disclaimer