ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് ഇസ്രയേലിന്‍റെ മിസൈല്‍ ആക്രമണം. സെൻട്രല്‍ ബെയ്‌റൂട്ടിലെ ബസ്തയില്‍ ഹിസ്‌ബുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ നാലുപേർ മരിച്ചു.
മുപ്പതിലേറെപ്പേർക്കു പരുക്കേറ്റു.
പ്രാദേശിക സമയം പുലർച്ചെ നാലുമണിയോടെയാണ് ആക്രമണമുണ്ടായത്. നാലു റോക്കറ്റുകളാണ് ബസ്തയിലെ എട്ടുനിലക്കെട്ടിടത്തിനു നേരെ പതിച്ചത്. കെട്ടിടം പൂർണമായും തകർന്നു.
തൊട്ടടുത്തുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു.അതെ സമയം, ഈ ആഴ്‌ച സെൻട്രല്‍ ബെയ്റൂട്ട് ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്‍റെ നാലാമത്തെ ആക്രമണമാണിത്.