അറിയണം ഏലക്കായയുടെ ഈ അത്ഭുത ഗുണങ്ങള്‍

കറികളില്‍ സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ ചേര്‍ക്കുന്ന ഏലക്കായ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. പ്രത്യേകിച്ച്‌ ദിവസേന വെറും വയറ്റില്‍ ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഏലക്കായ ഇട്ട് തിളപ്പിച്ചതും, അതുപോലെ ഏലക്കായ കുതിര്‍ത്ത വെള്ളം കുടിച്ചാല്‍ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

വായ്‌നാറ്റം

ദഹനം കൃത്യമല്ലെങ്കില്‍, അതുപോലെ, അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നവരില്‍ മദ്യപിക്കുന്നവരില്‍, പുകവലിക്കുന്നവരിലെല്ലാം വായ്‌നാറ്റം കണ്ടുവരുന്നു. വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പദാര്‍ത്ഥമാണ് ഏലക്കായ. ഏലക്കായ വെറുതേ ചവയ്ക്കുന്നതും, അതുപോലെ, ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നതും വായ്‌നാറ്റം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.

മെറ്റബോളിസം

ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിക്കുമ്ബോഴാണ് ശരീരഭാരം കുറയുന്നത്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ മെറ്റബോളിസം സഹായിക്കുന്നുണ്ട്. ഈ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ ഏലക്കായ സഹായിക്കുന്നതാണ്. ഇതിനായി രാവിലെ വെറും വയറ്റില്‍ ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.

ഹൃദയാരോഗ്യം

ഏലക്കായയില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നു. സ്‌ട്രെസ്സ് കുറയുന്നതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സാധിക്കുന്നതാണ്. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഏലക്കായ സഹായിക്കുന്നു.

ശുദ്ധീകരിക്കുക

ശരീരത്തിലെ അടിഞ്ഞുകൂടി കിടക്കുന്ന അഴുക്കും, മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഏലക്കായ സഹായിക്കുന്നതാണ്. ശരീരത്തെ ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, അവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍

ഏലക്കായ ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ദഹന പ്രക്രിയ വേഗത്തിലാക്കുന്നതിന് ഏലക്കായ സഹായിക്കുന്നു. അതിനാല്‍, ആഹാരത്തിന് മുന്‍പ് ഒരു ഗ്ലാസ്സ് ഏലക്കായ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയര്‍ ചീര്‍ക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *