ആരോഗ്യ സംരക്ഷണത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന ഒന്നാണ് ഹൃദയസംബന്ധമായ രോഗാവസ്ഥകള്‍. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന അവസ്ഥകള്‍ നിരവധി ഉണ്ടാവാം.
തിരിച്ചറിയാന്‍ സാധിക്കാതെ പോവുന്നതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പലരിലും അപകടാവസ്ഥയിലേക്ക് എത്തുന്നു. ഹൃദയാരോഗ്യത്തിന് അനിവാര്യമായി വേണ്ടതാണ് എപ്പോഴും മഗ്നീഷ്യം.
ഏതൊക്കെ ഭക്ഷണങ്ങളിലാണ് മഗ്നീഷ്യം ഉള്ളതെന്ന് പലര്‍ക്കും അറിയില്ല. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എത്രത്തോളം ആരോഗ്യത്തിന് മഗ്നീഷ്യം ഉള്‍പ്പെടുത്തണം ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം എന്നത് വളരെ ശ്രദ്ധേയമാണ്. അതിനായി ഈ 7 മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്, ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഇതിലുള്ള കൊക്കോ ഓപ്ഷനുകള്‍ 70%ത്തിലധികം മഗ്നീഷ്യം അടങ്ങിയതാണ്. ഇത് മാത്രമല്ല ധാരാളം ആന്റി ഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും എല്ലാം ഇതിലുള്ള മഗ്നീഷ്യം വളരെയധികം സഹായകരമാണ്. എന്നാല്‍ കഴിക്കുമ്ബോള്‍ എപ്പോഴും മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം കലോറിയുടേയും പഞ്ചസാരയുടേയും അളവ് ഇതില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മുഴുവന്‍ ധാന്യങ്ങള്‍
തവിട്ട് അരി, ക്വിനോവ, ഓട്സ്, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ മുഴുവന്‍ ധാന്യങ്ങളും ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതാണ്. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം പെര്‍ഫക്റ്റ് ആയിരിക്കും. മാത്രമല്ല കൊളസ്ട്രോള്‍ പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു ഇത്തരം ധാന്യങ്ങള്‍. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഇവയെല്ലാം.
നട്സ്
ഡയറ്റില്‍ എല്ലാ ദിവസവും അല്പം നട്സ് ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിനായി അണ്ടിപ്പരിപ്പ്, ബദാം, കശുവണ്ടി, ബ്രസീല്‍ നട്സ് എന്നിവ ചേര്‍ക്കാം. കാരണം ഇവയിലെല്ലാം തന്നെ മഗ്നീഷ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് ഇവയിലെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കത്തെ പ്രതിരോധിക്കുകയും കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. ദൈനം ദിന ഭക്ഷണത്തില്‍ എപ്പോഴും അല്പം ഉള്‍പ്പെടുത്തുക.
പച്ച ഇലക്കറികള്‍
പച്ച പച്ചക്കറികള്‍ എല്ലാം തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇവയില്‍ നല്ലൊരു ശതമാനവും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. എന്ന് മാത്രമല്ല ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഇലക്കറുകളില് ഉണ്ട്, ഇത് ഹൃദ്രോഗത്തിന്റെ പ്രധാന ഘടകമായ ഓക്സിഡേറ്റീവ് സ്ട്രെസ് ഇല്ലാതാക്കുന്നു. കൂടാതെ ഇവ സ്ഥിരമായി സാലഡ് രൂപത്തിലോ പാകം ചെയ്തോ എല്ലാം കഴിക്കാവുന്നതാണ്. ഇത് വഴി ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാക്കാന്‍ സാധിക്കുന്നു.
വിത്തുകള്‍
വിത്തുകള്‍, പ്രത്യേകിച്ച് മത്തങ്ങ വിത്തുകള്‍, ചിയ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ എന്നിവയില്‍ മഗ്നീഷ്യം ധാരാളമുള്ളതാണ്. ഇവയെല്ലാം തന്നെ ദൈനംദിന ആവശ്യത്തിനായി കഴിക്കുന്നത് വഴി ആരോഗ്യം മാറി മറിയുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്‍ എന്നിവയെല്ലാം തന്നെ വിത്തുകളില്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതൊടൊപ്പം തന്നെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൊണ്ട് സമ്ബുഷ്ടമായ പല മാറ്റങ്ങളും ഇതിലുണ്ട്.
കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ധാരാളം മഗ്നീഷ്യവും ഉണ്ട്. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു. ശരീരത്തിന്റെ വീക്കം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും ഇവ സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തോടൊപ്പം രക്തസമ്മര്‍ദ്ദത്തേയും കുറക്കാന്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യത്തില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി ഉണ്ട്.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാരാളം അടങ്ങിയിട്ടുള്ളതാണ് ആവക്കോഡോ. കൂടാതെ ഇവയില്‍ നാരുകള്‍, മഗ്നീഷ്യം ഉള്‍പ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ ആവൊക്കാഡോ മികച്ചതാണ്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ആവൊക്കാഡോ എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള മഗ്നീഷ്യം ഹൃദയ പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ അളവ് വര്‍ദ്ധിപ്പിക്കാനും ആവൊക്കാഡോ