സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിത വണ്ണം. ഒരു പ്രായം കഴിയുമ്ബോള്‍ പലരിലും അമിതവണ്ണം കണ്ട് തുടങ്ങുന്നു.
സ്ത്രീകളില്‍ ആണെങ്കില്‍ പ്രസവശേഷം അമിതവണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില അസുഖങ്ങള്‍ മൂലവും തെറ്റായ ജീവിതശൈലി മൂലവും വണ്ണം വര്‍ദ്ധിക്കാം. ഈ അമിതമായിട്ടുള്ള വണ്ണം ഇല്ലാതാക്കാന്‍ ചായ കുടിച്ചാല്‍ മതി. പക്ഷേ, ചായയില്‍ പഞ്ചസാരയ്ക്ക് പകരം ഈ ഒരൊറ്റ സാധനം ചേര്‍ക്കണം എന്നുമാത്രം. അത് ഏതെന്നും, എങ്ങനെ ഉപയോഗിക്കണമെന്നും നോക്കാം.
ശര്‍ക്കര
പഞ്ചസാരയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് ശര്‍ക്കരയ്ക്ക്. പ്രത്യേകിച്ച്, അമിതമായി പ്രേസസ്സിംഗ് കഴിയാതെ എത്തുന്നതിനാല്‍ തന്നെ, ധാരാളം അയേണ്‍, ഫൈബര്‍, കാല്‍സ്യം എന്നിവയെല്ലാം ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് വളരെ നല്ലതാണ്. ചായയില്‍ ശര്‍ക്കര ചേര്‍ത്താല്‍, ഇത് എങ്ങനെ ശരീരഭാരം കുറയ്ക്കും എന്ന് നോക്കാം.
ദഹനം
ദഹനക്കേടുകള്‍ അമിതമായിട്ടുള്ളവരില്‍ അമിതവണ്ണവും വയറും കാണാം. ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍ വര്‍ദ്ധിക്കുന്നതിന് ദഹനക്കേട് ഒരു കാരണമാകുന്നു. ഈ ഇന്‍ഫ്‌ലമേഷന്‍ വര്‍ദ്ധനവും ശരീരഭാരം അമിതമായി ഉണ്ടാകുന്നതിന് കാരണമാണ്. ശര്‍ക്കരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ ദഹനം എളുപ്പമാക്കാന്‍ സാധിക്കും. ഇത് ശരീരത്തിലേയ്ക്ക് കൊഴുപ്പ് കൃത്യമായ അളവില്‍ എത്തുന്നതിനും, രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു.
മെറ്റബോളിസം
ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ മാത്രമേ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കൂ. കൊഴുപ്പിനെ വേഗത്തില്‍ ഉരുക്കി കളയാന്‍ മെറ്റബോളിസം സഹായിക്കും. മെറ്റബോളിസം വര്‍ദ്ധിക്കണമെങ്കില്‍, കൃത്യമായ ദഹനം നടക്കണം. ശര്‍ക്കരയില്‍ ഫൈബറും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുന്നു.
പോഷകങ്ങള്‍
ശര്‍ക്കരയില്‍ അയേണ്‍ അതുപോലെ, വിറ്റമിന്‍ എ, വിറ്റമിന്‍ ബി, മിനറല്‍സ്, കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇതെല്ലാം മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും സഹായിക്കുന്നു.
ശര്‍ക്കര ചായ തയ്യാറാക്കേണ്ട വിധം
വളരെയധികം പോഷകങ്ങള്‍ അടങ്ങിയ ശര്‍ക്കര ചായ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ്സ് വെള്ളം അടുപ്പില്‍ വെയ്ക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കുക. ഒപ്പം, 5 തുളസിയില, 1 കഷഅണം കറുവാപ്പട്ട, കുറച്ച് കുരുമുളക് പൊടി എന്നിവ ചേര്‍ക്കണം. നല്ലപോലെ തിളപ്പിച്ചതിന് ശേഷം ഇത് കുടിക്കാവുന്നതാണ്. ഇത് പതിവാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.