‘മിഷേല്‍ കേസില്‍ പുനരന്വേഷണം വേണം’: ആനന്ദ് ശ്രീബാല കണ്ട ശേഷം താരങ്ങള്‍ പ്രതികരിക്കുന്നു

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്.

അർജുൻ അശോകൻ, അപർണ ദാസ്, സംഗീത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വലിയ തോതില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

അറിയപ്പെടാത്തൊരു കേസ് ആനന്ദ് ശ്രീബാല വെളിച്ചത്ത് കൊണ്ടുവന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു. വളരെയധികം ത്രില്ലിംഗ് ചിത്രമാണിത്. സിനിമ ഒരുപാട് ഇഷ്ടമായി. ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്. നമ്മള്‍ മറന്ന മറന്ന ഇത്തരം കൊലപാതകങ്ങളൊക്കെ മറനീക്കി പുറത്തുവരട്ടെ. അഭിലാഷ് പിള്ളയുടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

നല്ല ഇമോഷൻസ് നിറഞ്ഞ സിനിമയാണെന്നും ഒട്ടും ബോറടിപ്പിക്കില്ലെന്നും നടൻ ബിബിൻ ജോർജ് പ്രതികരിച്ചു. ആനന്ദ് ശ്രീബാല പ്രേക്ഷകരെ കഥക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സാണ് ചിത്രത്തിലുള്ളതെന്നും നടൻ പറഞ്ഞു.

അയ്യപ്പനെ അപമാനിച്ച്‌ രാം ചരണ്‍? ഇളകി ഭക്തർ

അഭിലാഷ് പിള്ളയുടെ കഥ ഗംഭീരം എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ വിചാരിച്ചാലും പല കേസുകളും തെളിയിക്കാൻ സാധിക്കുമെന്ന് ആനന്ദ് ശ്രീബാല പഠിപ്പിച്ചു. കേരളാ പൊലീസിനോടുള്ള ഒരു സന്ദേശം കൂടിയാണ് ഈ സിനിമ. പൊലീസ് സത്യസന്ധമായി കൂടെ നിന്നാല്‍ ഏത് കേസും തെളിയിക്കാൻ സാധിക്കുമെന്ന് ചിത്രം പറഞ്ഞുതരുന്നുണ്ടെന്നും മേജർ രവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *