2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തില്‍ ചൊവ്വാഴ്ച ബ്രസീലും ഉറുഗ്വേയും ആവേശകരമായ സമനിലയില്‍ 1-1 പിരിഞ്ഞു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇടവേളയ്ക്കുശേഷം, 55-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിൻ്റെ ഫെഡറിക്കോ വാല്‍വെർഡെ അതിശയിപ്പിക്കുന്ന ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ സമനില തകർത്തു. സ്കോർ 1-0.
ബ്രസീല്‍ അതിവേഗം പ്രതികരിച്ചു, 62-ാം മിനിറ്റില്‍, ഉറുഗ്വേയുടെ പ്രതിരോധ പിഴവിനെത്തുടർന്ന് ഫ്ലെമെംഗോയുടെ ഗെർസണ്‍ മികച്ച വോളിയിലൂടെ തൻ്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. സമനില ഗോള്‍ ഹോം കാണികളെ ആവേശത്തില്‍ ആക്കി എങ്കിലും ശേഷിക്കുന്ന മിനിറ്റുകളില്‍ ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ കണ്ടെത്താൻ കഴിഞ്ഞില്ല.
സമനിലയോടെ CONMEBOL സ്റ്റാൻഡിംഗില്‍ 18 പോയിൻ്റുമായി ബ്രസീല്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഉറുഗ്വേ 20 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള അർജൻ്റീനയ്ക്ക് അഞ്ച് പോയിന്റ് പിന്നിലാണ് അവർ.