സ്വകാര്യ കമ്ബനികള്‍ മുലപ്പാല്‍ വിപണിയില്‍ ഇറക്കുന്നത് തടയാൻ നിർദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ സംസ്ഥാന-കേന്ദ്ര സർക്കാറുകള്‍ക്ക് കർണാടക ഹൈകോടതി നോട്ടീസയച്ചു.
ബംഗളൂരു സ്വദേശി മുന്നേ ഗൗഡയുടെ പൊതു താല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. അൻജാരിയയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് ഇത്തരം കമ്ബനികളില്‍ ചിലതിന്റെ ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ കമ്ബനികളില്‍ ഒന്ന് സമർപ്പിച്ച ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഉണ്ടെന്നും കർണാടക സർക്കാർ ബോധിപ്പിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കൂടി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.