ചാലിശ്ശേരിയിലെ പഴയകാല *മുതിർന്ന കോൺഗ്രസ് നേതാവ് ഉണ്ണിക്ക എന്ന എം.എ.മുഹമ്മദ് ഓർമ്മയായി

ഏഴു പതിറ്റാണ്ടോളം കിഴക്കെ പട്ടിശ്ശേരിയിലെ
മത-സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന
പ്രമുഖ കോൺഗ്രസ്സ് നേതാവ് ഉണ്ണിക്ക എന്ന എം.എ.മുഹമ്മദ്(85)
നിര്യാതനായി.പട്ടിശ്ശേരി ജി.ജെ.ബി.സ്കൂൾ പുനർ നിർമ്മാണത്തിൽ വലിയ പങ്കു വഹിച്ചു. പള്ളിയുടേയും,മദ്രസ്സയുടേയും, പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കു വഹിച്ചിരുന്ന മുഹമ്മദ് പട്ടിശ്ശേരി അങ്കണവാടിക്ക് വേണ്ടിയും സുസ്ത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ദീർഘകാലം പട്ടിശ്ശേരിയിലെ
റേഷൻ കടയുടമയായിരുന്നു.

ഭാര്യ:
പരേതയായ റുഖിയ.

മക്കൾ:
അസീസ്,അക്ബർ,ജലീൽ,ജബ്ബാർ,റസിയ, ഷെറീന,റഷീദ.

മരുമക്കൾ :
സൈനബ,സുഹറ,ആയിഷ,റസിയ,അബൂബക്കർ,മുഹമ്മദ്,ഖാദർ.

കബറടക്കം ഇന്ന്
(15-11-2024)
വെള്ളിയാഴ്ച
രാവിലെ 11 മണിക്ക് പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *