ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇന്ന്

 ശ്രീലങ്കയിലെ പൊതു തെരഞ്ഞെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ഫലപ്രഖ്യാപനം ഇന്ന്. പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്‌ക്ക് ഭൂരിപക്ഷം തേടിയാണ് തെരഞ്ഞെടുപ്പ്.

ഇന്നലെ രാവിലെ ഏഴുമുതല്‍ ആരംഭിച്ച വോട്ടെടുപ്പ് ഏറെക്കുറേ ശാന്തമായിരുന്നു. സെപ്തംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ദിസനായകെ അധികാരത്തിലെത്തിയത്. സര്‍ക്കാരിന്റെ നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ മൂന്നിലൊന്ന് ഭൂരിപക്ഷം തെളിക്കേണ്ടതായുണ്ട്. അതിനായി 225 അംഗ സഭയില്‍ 113 പേരുടെ പേരുടെ പിന്തുണ വേണം.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) സഖ്യത്തിന് 42 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. അതിനാല്‍ ഭരണം നിലനിര്‍ത്താന്‍ ഇത്തവണ ഭൂരിപക്ഷം ഉറപ്പുവരുത്തണം. രാജ്യത്ത് ദിസനായകെ വാഗ്ദാനം ചെയ്തിട്ടുള്ള സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കാനും മൂന്നിലൊന്ന് ഭൂരിപക്ഷം ആവശ്യമാണ്.

കഴിഞ്ഞ പാര്‍ലമെന്റില്‍ ദിസനായകെയുടെ പാര്‍ട്ടിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. അതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും സപ്തംബര്‍ 24ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് ദിനസനായകെ പൊതു തെരഞ്ഞെടുപ്പിനായി അവസരം ഒരുക്കുകയായിരുന്നു. 2022ലെ ശ്രീലങ്കന്‍ സാമ്ബത്തിക പ്രതിസന്ധിക്കുശേഷമുള്ള ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ പാര്‍ട്ടിയായ ജനവിമുക്തി പെരമുന (ജെവിപി) ഉള്‍പ്പെടുന്ന എന്‍പിപി സഖ്യം ഭൂരിപക്ഷം നേടുമെന്നാണ് പ്രവചനങ്ങള്‍. 22 മണ്ഡലങ്ങളില്‍ നിന്നായി 196 പേരെയാണ് ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുക. ബാക്കിയുള്ള 29 സീറ്റ് ലഭിച്ച ആകെ വോട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *