ശബരിമലയില്‍ മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു.
തെലങ്കാന കാച്ചിഗുഡയില്‍ നിന്നുള്ള ശബരിമല സ്പെഷല്‍ ഇന്നു വൈകിട്ട് 6.50നു കോട്ടയത്ത് എത്തിച്ചേരും.
06083 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളൂരു ട്രെയിൻ ജനുവരി 28 വരെ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6.05 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എത്തിച്ചേരും. 06084 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിൻ ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് എത്തിച്ചേരും. ബംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനില്‍ നിന്നു തിരുവനന്തപുരം നോർത്തിലേക്കുള്ള ശബരിമല സ്പെഷ്യല്‍ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചിരുന്നു.
മറ്റു ട്രെയിനുകള്‍ ഇവ (നമ്ബർ, റൂട്ട്, ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങള്‍, പുറപ്പെടുന്ന സമയം, എത്തിച്ചേരുന്ന സമയം എന്നിവ ക്രമത്തില്‍)
07131 കാച്ചിഗുഡ – കോട്ടയം. 17, 24. ഉച്ചയ്ക്ക് 12.30 (ഞായർ) വൈകിട്ട് 6.30 (തിങ്കള്‍)
07132 കോട്ടയം- കാച്ചിഗുഡ. 18, 25. രാത്രി 10.50 (തിങ്കള്‍) പുലർച്ചെ 1.00 (ബുധൻ)
07133 കാച്ചിഗുഡ- കോട്ടയം. 21, 28. വൈകിട്ട് 3.40 (വ്യാഴം) വൈകിട്ട് 6.50 (വെള്ളി)
07134 കോട്ടയം- കാച്ചിഗുഡ. 15, 22,29. രാത്രി 10.30 (വെള്ളി) രാത്രി 11.40 (ശനി)
07135 ഹൈദരാബാദ്- കോട്ടയം. 19, 26. ഉച്ചയ്ക്ക് 12.00 (ചൊവ്വ) വൈകിട്ട് 4.10 (ബുധൻ)
07136 കോട്ടയം- ഹൈദരാബാദ്. 20, 27. വൈകിട്ട് 6.10 (ബുധൻ) രാത്രി 11.45 (വ്യാഴം)
07137 ഹൈദരാബാദ്- കോട്ടയം. 15, 22, 29. ഉച്ചയ്ക്ക് 12.05 (വെള്ളി), വൈകിട്ട് 6.45 (ശനി)
07138 കോട്ടയം- സിക്കന്ദരാബാദ്. 16, 23, 30. രാത്രി 9.45 (ശനി) വെളുപ്പിനെ 12.50 (തിങ്കള്‍)
07139 നന്ദേദ്- കൊല്ലം. 16. രാവിലെ 8.20 (ശനി) രാത്രി 10.30 (ഞായർ)
07140 കൊല്ലം- സിക്കന്ദരാബാദ്. 18. പുലർച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 12.00 (ചൊവ്വ)
07141 മൗല അലി (ഹൈദരാബാദ്)- കൊല്ലം. 23, 30. ഉച്ചയ്ക്ക് 2.45 (ശനി) രാത്രി 10.30 (ഞായർ)
07142 കൊല്ലം- മൗല അലി. 25, ഡിസംബർ 2. പുലർച്ചെ 2.30 (തിങ്കള്‍) ഉച്ചയ്ക്ക് 1.00 (ചൊവ്വ)