ശ്വാസം മുട്ടി ഡല്‍ഹി; സ്കൂളുകള്‍ അടയ്ക്കുന്നു, കടുത്ത നിയന്ത്രണം

ദിവസേന മലിനമായിക്കൊണ്ടിരിക്കുന്ന രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നഗരത്തിന്റെ മിക്കയിടങ്ങളും പുകമയമാണ്.

വായുഗുണനിലവാര സൂചിക 400 കടന്നു. സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയണ് സർക്കാർ.

ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട പുകമഞ്ഞ് ഗതാഗത തടസ്സങ്ങള്‍ ഉള്‍പ്പടെ രൂപപ്പെടുത്തുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണത്തിന് സർക്കാർ തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ അടക്കും. പകരം ഓണ്‍ലൈൻ ക്ലാസ് മാത്രമാകും ലഭ്യമാക്കുക.

ബി.എസ് 4ന് താഴെയുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തില്‍ പ്രവേശിക്കാൻ അനുമതിയില്ല. മലിനീകരണത്തിന് സാധ്യതയുള്ള നിർമാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ നിർത്തിവെക്കാൻ നിർദേശമുണ്ട്. ഇലക്‌ട്രിക്, സി.എൻ.ജി വാഹനങ്ങള്‍ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളൂ. ഗുരുഗ്രാം, ഫരീദബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗർ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *