ഇപി ജയരാജന്റെ ആത്മകഥാ വിവാദം കൊടുമ്ബിരികൊണ്ടിരിക്കെ നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്.
യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. വിവാദത്തില്‍ വിശദീകരണവും നല്‍കിയേക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ രാവിലെ 7 മണിയോടെ ഇ പി തിരുവനന്തപുരത്ത് എത്തും.
ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും.