ഇ പി ജയരാജനെ പാര്‍ട്ടി നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തി, സമുന്നതനായ നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി വൃത്തികെട്ട കളി കളിച്ചുവെന്നും കെ സുധാകരന്‍

സിപിഐഎം നേതാവ് ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥാ വിവാദത്തില്‍ പ്രതികരിച്ച്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ഇ പി ജയരാജനെ പാര്‍ട്ടി നേതാക്കള്‍ പിന്നില്‍ നിന്ന് കുത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു.

ഇ പിയുടെ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടക്കണം. കൃത്യമായ അന്വേഷണം നടന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയുടെ ചുരുള്‍ നിവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

സമുന്നതനായ നേതാവിനെ കുരുതികൊടുക്കാന്‍ പാര്‍ട്ടി വൃത്തികെട്ട കളി കളിച്ചുവെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്തുവരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന ഏടുകളാണ്. ആത്മകഥാ ചോര്‍ച്ചയുമായി ഇ പി പറയുന്നത് ഒട്ടും വിശ്വസനീയമല്ലാത്ത കഥകളാണ്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്. ഡിസി ബുക്സ് വിശ്വാസ്യതയും മാന്യതയും പുലര്‍ത്തുന്ന സ്ഥാപനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *