അഭ്യാസമികവുമായി ആറ് രാജ്യങ്ങളുടെ വൈമാനികര്‍

ആറ് രാജ്യങ്ങളില്‍നിന്നുള്ള എയറോബാറ്റിക്, ഡിസ്‌പ്ലേ ടീമുകളാണ് എല്ലാ ദിവസവും അഭ്യാസപ്രകടനം നടത്തുന്നത്.

ഉച്ചയ്ക്ക് 1 മുതല്‍ 4.30 വരെയാണ് അഭ്യാസ പ്രകടനങ്ങള്‍.

ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമിനു പുറമെ, ബഹ്റൈന്റെ RBAF F-16, യൂ.എസിന്റെ US DOD F-16, യു.കെയുടെ ദി ഗ്ലോബല്‍ സ്റ്റാർസ്, ഗള്‍ഫ് എയറിന്റെ ബോയിങ് 787-9, റോയല്‍ സൗദി എയർഫോഴ്‌സിന്റെ ടൈഫൂണ്‍, സൗദി ഹോക്‌സ് എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീം, പാകിസ്ഥാൻ എയർഫോഴ്‌സിന്റെ ജെഎഫ്-17 സോളോ ഡിസ്‌പ്ലേ, എന്നിവയുടെ അഭ്യാസപ്രകടനങ്ങള്‍ കോരിത്തരിപ്പിക്കുന്നവയാണ്.

ഫാമിലി ഏരിയ വെള്ളിയാഴ്ച വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കും. 16 വയസും അതില്‍ കൂടുതലുമുള്ളവർക്ക് 5 ദീനാർ നിരക്കിലുള്ള ടിക്കറ്റുകള്‍ . www.airshow.bh സന്ദർശിച്ച്‌ ഓണ്‍ലൈനായി വാങ്ങാം.16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *