പെരുമ്പിലാവ് അറക്കലിൽ പാതയോരത്ത് നിർത്തിയിട്ട
ടോറസ് ലോറിക്ക് പിറകിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ
പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോതച്ചിറ സ്വദേശി ചക്രാട്ട് ബാബുവിൻ്റെ മകൻ വിപിൻ ദാസ് (33)ആണ് മരിച്ചത്.ഇന്ദിര മാതാവും വിഘ്നേഷ് സഹോദരനുമാണ്.
ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് സമീപമുള്ള അനൂസ്
(ബിജുവിന്റെ പീടിക) സ്റ്റോറിൽ അഞ്ചുവർഷത്തോളമായി ജോലി ചെയ്തുവരുന്ന വിപിൻദാസ് ചാലിശ്ശേരിക്കാർക്കും, കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും സുപരിചിതനും എല്ലാവർക്കും ഇഷ്ടപ്പെട്ടവനും ആയിരുന്നു.
അറക്കൽ സെന്ററിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിപിൻദാസിനെ അപകട സമയത്ത് അതുവഴി വന്ന ആംബുലൻസിൽ
നാട്ടുകാർ ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പരുക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.