തീർഥാടനക്കാലത്ത് കെഎസ്‌ആർടിസിക്ക് കർശന മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കെഎസ്‌ആർടിസിക്ക് കർശന നിർദേശം നല്‍കി.
ഫിറ്റ്നസ് ഇല്ലാത്ത ബസുകള്‍ ഓടിച്ചാല്‍ കർശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
ശബരിമല തീർഥാടകരെ കെഎസ്‌ആർടിസി ബസില്‍ നിർത്തി കൊണ്ടുപോകാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശം നല്‍കി. ദേവസ്വം ബെഞ്ചാണ് ഇത് സംബന്ധിച്ചുള്ള നിർദേശം നല്‍കിയത്. സ്വമേധയാ എടുത്ത കേസുകളിലാണ് ഹൈക്കോടതിയുടെ നിർദേശം.
അതേസമയം, വെള്ളിയാഴ്ച ശബരിമല നട തുറക്കാനാരിക്കെ ആദ്യ ആഴ്ചത്തെ വെർച്വല്‍ ബുക്കിംഗ് പൂർത്തിയായി. എഴുപതിനായിരം പേർക്ക് ഒരു ദിവസം ദർശനം എന്നതാണ് കണക്ക്. നട തുറക്കും മുൻപേ ഓണ്‍ലൈൻ ബുക്കിംഗ് നിറഞ്ഞു. നിലവിലെ എഴുപതിനായിരം ഓണ്‍ലൈൻ, 10000 സ്പോട്ട് എന്ന തീരുമാനത്തില്‍ മാറ്റം വരുത്താൻ ആലോചനയുണ്ട്. 80000 80000 ഓണ്‍ലൈൻ,10000 സ്പോട്ട് എന്ന രീതിയിലേക്ക് മാറ്റിയേക്കും.