കൊടകര കള്ളപ്പണ കേസ്; ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

കൊടകര കള്ളപ്പണ കേസില്‍ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ ഡിയ്ക്ക് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കി.കൊടകര കേസിലെ അന്‍പതാം സാക്ഷി സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.കേന്ദ്ര ഏജൻസികളോട് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നല്‍കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലില്‍ സ്വീകരിച്ചു.

അതേസമയം 2021ല്‍ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍ കവർച്ചചെയ്ത കേസിന്റെ അന്വേഷണത്തിലാണ്‌ ബിജെപിയുടെ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്‌, സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായർ എന്നിവർ നിർദേശിക്കുന്ന സ്ഥലത്തും ബിജെപി ജില്ലാ ഓഫീസുകളിലും പണം എത്തിച്ചതായി കുഴല്‍പ്പണം കടത്തുകാരൻ ധർമരാജൻ മൊഴി നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ആർ ടീം നല്‍കിയ ജയസാധ്യത കണക്കിലെടുത്ത്‌, ബിജെപി എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളിലാണ്‌ കൂടുതല്‍ കുഴല്‍പ്പണം ഇറക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *