ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക് സ്ഥലംമാറ്റത്തില്‍ ഇളവ്: മന്ത്രി ഡോ. ബിന്ദു

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക് പൊതുസ്ഥലം മാറ്റത്തില്‍ അർഹമായ ഇളവും മുൻഗണനയും നല്‍കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.

ആർ ബിന്ദു അറിയിച്ചു.
രക്ഷിതാക്കള്‍ ഇല്ലാത്തതോ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യങ്ങളിലുള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങള്‍ക്കാണ് ഇളവും മുൻഗണനയും നല്‍കാൻ തീരുമാനിച്ചത്.

സംസ്ഥാനജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതിനായി പരിഷ്‌കരിച്ച്‌ അംഗീകരിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണമെന്നും മന്ത്രി ഡോ. ബിന്ദു നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *