കോടതിയുടെ അനുമതിയില്ലാതെ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരാനാകില്ല; ഹൈക്കോടതി

 കോടതിയുടെ അനുമതിയില്ലാതെ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി.

കാട്ടാനകളെ പിടികൂടാനുള്ള ചട്ടം രൂപീകരിക്കുമ്ബോള്‍ വനം-വന്യജീവി സംരക്ഷണ നിയമം കൂടി കണക്കിലെടുക്കണമെന്നും കാട്ടാനകളെ പിടികൂടാൻ അനുമതി കൊടുക്കുന്നതിലൂടെ വേട്ടയ്ക്ക് അനുമതി നല്‍കുകയാണ് ചെയ്യുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.

2018 മുതല്‍ 2021 വരെ പിടികൂടിയ കാട്ടാനകളില്‍ 40 ശതമാനവും ചരിഞ്ഞുവെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ‍ നമ്ബ്യാർ, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ആനകളുടെ എഴുന്നള്ളത്ത് സംബന്ധിച്ച്‌ ഇന്ന് തന്നെ മാർഗ്ഗരേഖ പുറപ്പെടുവിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.

ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട വന്യമൃഗ ഉള്‍പ്പെടെയുള്ളവയുടെ ഉടമസ്ഥാവകാശം ആർക്കും നേടാനാകില്ല. കോടതിയുടെ അനുമതിയില്ലാതെ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരാനാകില്ല എന്നും സുപ്രീം കോടതി ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കും മാർഗരേഖ സംബന്ധിച്ച ഇടക്കാല ഉത്തരവിറക്കുകയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *