എല്ലാ അവശ്യ പോഷകങ്ങളാലും സമ്ബന്നമാണ് റാഗി

കാല്‍സ്യം, വിറ്റാമിനുകള്‍, ഫൈബർ, കാർബോഹൈഡ്രേറ്റ്‌സ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളാലും സമ്ബന്നമാണ് റാഗി.റാഗിയില്‍ അമിനോ ആസിഡുകള്‍, ആൻറി ഓക്‌സിഡൻറുകള്‍, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.

ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല,സൗന്ദര്യ സംരക്ഷണത്തിനും റാഗി ഏറെ ഗുണകരമാണ്.

ചർമ്മത്തിനെ റാഗി പലരീതിയിലാണ് സഹായിക്കുന്നത്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാൻ റാഗി സഹാിക്കും. മുഖക്കുരുവും ഹൈപ്പർ പിഗ്മന്റേഷൻ പോലെയുള്ള പ്രശ്‌നങ്ങളെയും ഇല്ലാതാക്കാൻ റാഗി സഹായിക്കും. അതുപോലെ ചർമ്മത്തിലെ ചുളിവുകളും വരകളും മാറ്റാനും റാഗി സഹായിക്കും.റാഗിയില്‍ ആന്റി-ഏജിംഗ് പ്രോപർട്ടി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തില്‍ ചുളിവുകള്‍ വീഴാതെ നല്ലരീതിയില്‍ സംരക്ഷിക്കുന്നു. ചർമ്മത്തെ മൊത്തത്തില്‍ ഭംഗിയാക്കാനും റാഗിയിലെ വിറ്റാമിൻ ഇ ഘഘടകങ്ങള്‍ സഹായിക്കുന്നു. റാഗിയിലെ കെരാറ്റിൻ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാല്‍ മുടിവളർച്ചയ്ക്ക് നന്നായി സഹായിക്കുന്നു. മുടി വേഗത്തില്‍ നരയ്ക്കാതെ നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും റാഗി സഹായിക്കുന്നു.

നെല്ലിക്കാപ്പൊടിയും സമം റാഗിപ്പൊടിയും ചേർത്തിളക്കി കഞ്ഞിവെള്ളമോ, ചെമ്ബരത്തിയോ തൈരോ ഉണ്ടെങ്കില്‍ ഇതുമായി ചേർത്തിളക്കി മുടിയില്‍ പുരട്ടാം. ഇത് മുടിയില്‍ പുരട്ടി അര മണിക്കൂർ കഴിഞ്ഞ് സാധാരണ രീതിയില്‍ കഴുകാം.

Leave a Reply

Your email address will not be published. Required fields are marked *