നീണ്ട 517 ദിവസം പുറത്തിരുന്ന മലാസിയ കളത്തിലേക്ക് തിരികെയെത്തി. പരിക്കില്‍ നിന്ന് തിരിച്ചു വരുന്നതിന്റെ ഭാഗമായി മലാസിയ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിനായി ഇന്നലെ കളത്തില്‍ ഇറങ്ങി.
ഡച്ച് ലെഫ്റ്റ് ബാക്ക് 45 മിനുറ്റുകളോളം ഇന്നലെ കളിച്ചു.
2026 വരെ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ കരാർ ബാക്കിയുള്ള താരം അടുത്ത് തന്നെ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ ലൂക് ഷോയും നീണ്ട കാലമായി പരിക്കിന്റെ പിടിയിലാണ്.