മാലിന്യസംസ്‌കരണം, ശുദ്ധജല വിതരണം, ആരോഗ്യം എന്നിവയില്‍ പാലക്കാട് നഗരസഭ സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈ.ചെയര്‍മാന്‍ അഡ്വ.
ഇ. കൃഷ്ണദാസ്, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അമൃത് പദ്ധതിയില്‍ 220 കോടി രൂപ ലഭിക്കുകയും നഗരത്തെ ബാധിച്ചിരുന്ന വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നത്തിന് പരിഹാരവും 99 ശതമാനം വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നേട്ടം. കഴിഞ്ഞ 9 വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടപ്പാക്കിയത്.
യൂസര്‍ഫീ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ നിയമം നടപ്പിലാക്കുക മാത്രമാണ് നഗരസഭ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ നഗരസഭയ്‌ക്കു നല്‍കേണ്ട വിഹിതത്തില്‍ 50 ശതമാനമാണ് വെട്ടിക്കുറച്ചത്. ഇതുമൂലം പല വികസനപ്രവര്‍ത്തനങ്ങളും തകിടംമറിഞ്ഞു. അറവുശാലയ്‌ക്ക് 10 കോടി രൂപ അനുവദിച്ചെങ്കിലും ഇനിയും തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കാരണം.
30 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ വികസനം 9 വര്‍ഷത്തെ ബിജെപി ഭരത്തിന്‍കീഴില്‍ ഉണ്ടായി. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി മാത്രം 140 കോടി രൂപയാണ് ചെലവഴിച്ചത്.
സംസ്ഥാനത്ത് ആദ്യമായി മലിനജല സംസ്‌കരണ പ്ലാന്റ് നടപ്പിലാക്കിയതും പാലക്കാടാണ്. ജിബി റോഡില്‍ യന്ത്രപ്പടി സംവിധാനം പൊതുസ്ഥലത്ത് കൊണ്ടുവന്നതും രണ്ടാമതായി പാലക്കാട്ടാണ്.
സുരക്ഷിതനഗരമാണ് പാലക്കാട് ഇന്ന്. 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലാണ്. 55 ഇടങ്ങളിലായി 170 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു രൂപപോലും നഗരസഭയ്‌ക്ക് ചെലവ് വരുന്നില്ല. ഭരണസമിതിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കുവാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അഴിമതി രഹിത ഭരണം എന്നതായിരുന്നു ബിജെപി മുദ്രാവാക്യം.
35 വര്‍ഷത്തിനുശേഷം നഗരസഭയ്‌ക്ക് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നതും നഗരസഭയുടെ നേട്ടമാണ്. അമൃത്ണ പദ്ധതി വിനിയോഗത്തില്‍ നഗരസഭ രണ്ടാം സ്ഥാനത്താണ്. പ്രധാനമന്ത്രി സ്വാംനിധി പദ്ധതിയില്‍ 850 പേര്‍ക്ക് 8 കോടിയുടെ വായ്പ ഇതിനകം അനുവദിച്ചു. സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് പാലക്കാടാണ്.
റോഡുകള്‍ മുഴുവന്‍ ബിഎംബിസി നിലവാരത്തിലാണ് നിര്‍മിക്കുന്നത്. പേഴുങ്കര റോഡിലെ മാലിന്യം കെട്ടിക്കിടന്നിരുന്ന സ്ഥലം ഇപ്പോള്‍ മനോഹരമായ പൂന്തോട്ടമാക്കി മാറ്റി. ഒന്നരക്കോടി രൂപ ചെലവിലാണ് പൊതുശൗചാലയങ്ങള്‍ നി
ര്‍മിച്ചത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് മാലിന്യസംസ്‌കരണത്തിന് പാലക്കാട് മാതൃകയായി. ബയോമൈനിങ് അന്തിമഘട്ടത്തിലാണെന്നും അവര്‍ പറഞ്ഞു.
ടൗണ്‍ ബസ് സ്റ്റാന്റ് – മേലാമുറി റോഡിന് 54 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ല. കല്‍വാക്കുളം റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിവിഹിതം വെട്ടിക്കുറച്ചിട്ടും, നഗരസഭ തനത് വരുമാനം വര്‍ധിപ്പിച്ചതിനാല്‍ ശമ്ബളവും പെന്‍ഷനും ഇന്ന് കൃത്യമായി നല്‍കുന്നുവെന്നത് എടുത്തുപറയേണ്ടതാണ്.
മുടങ്ങിക്കിടക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ 20 കോടി രൂപ വായ്പ നല്‍കിയതിനാല്‍ അടുത്ത വര്‍ഷത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും.