മണ്ഡല കാലത്ത് ശബരിമല തീര്‍ത്ഥാടകരെ ഏറെ ദുരിതത്തില്‍ ആഴ്ത്തിയിരുന്ന ആ പ്രശ്‌നത്തിന് പരിഹാരമായി.
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്ബയില്‍ വാഹന പാര്‍ക്കിങ് അനുവദിച്ച് ഹൈകോടതി.
ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് ഹില്‍ടോപ്പ്, ചെക്കുപാലം 2 എന്നിവിടങ്ങളിലാണ്. എന്നാല്‍ ഇവിടേക്ക് അനുമതി നല്‍കാന്‍ പാടില്ല എന്ന് കേരള പോലീസും കെഎസ്‌ആര്‍ടിസിയും പറഞ്ഞിരുന്നു. പക്ഷെ ഈ എതിര്‍പ്പ് അവഗണിച്ചാണ് ദേവസ്വം ബെഞ്ച് ഉത്തരവ് ഇറക്കിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പമ്ബയില്‍ വാഹന പാര്‍ക്കിങ് അനുവദിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആരെങ്കിലും റോഡിന് സമീപം വാഹനം പാര്‍ക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നും കൂടാതെ, വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.അനുമതിയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇടപെടുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
പമ്ബയില്‍ കൂടി പാര്‍ക്കിങ് അനുവദിച്ചാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും ഗതാഗത കുരുക്കുണ്ടാക്കുമെന്നും കെഎസ്‌ആര്‍ടിസി വാദിച്ചിരുന്നു. മുന്‍പ് നിലക്കല്‍ വരെ സ്വന്തം വാഹനത്തില്‍ എത്തിയ ശേഷം കെഎസ്‌ആര്‍ടി ബസില്‍ പമ്ബയിലേക്ക് യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. ഈ അവസ്ഥയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്, ഇത് ഭക്തര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷ.